ഈ ബ്ലോഗ്‌ ജബ്ബാര്‍ മാഷിന്‍റെ ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ എന്ന ബ്ലോഗിനുള്ള മറുപടിയാണ്. മാഷിന്‍റെ ബ്ലോഗ്‌ വളരെ വലുതായതിനാല്‍ അതിന്‍റെ പ്രധാന ഭാഗങ്ങള്‍ മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ. നല്‍കിയിട്ടുള്ള മറുപടികളുടെ പശ്ചാത്തലം പൂര്‍ണ്ണമായി അറിയുന്നതിന് മാഷിന്‍റെ ബ്ലോഗ്‌ കൂടി ചേര്‍ത്ത് വായിക്കണം എന്നപേക്ഷിക്കുന്നു.

“ഖുര്‍ ആനിലും ഹദീസിലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും യോജിക്കുന്നതായി ,മോറിസ് ബുക്കയ്,കെയ്ത്ത് മൂര്‍‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുകയുണ്ടായി. ഭ്രൂണ ശാസ്ത്രത്തെകുറിച്ച് ഇത്രയും സൂക്ഷ്മമായ വിവരം 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല.
:
وَلَقَدْ خَلَقْنَا ٱلإِنْسَانَ مِن سُلاَلَةٍ مِّن طِينٍ
ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَاماً فَكَسَوْنَا ٱلْعِظَامَ لَحْماً ثُمَّ أَنشَأْنَاهُ خَلْقاً آخَرَ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَالِقِينَ “നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)

:
ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്?

തുടക്കത്തിലേ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ. ഭൂരിപക്ഷം പണ്ഡിതരും മുകളില്‍ നല്‍കിയിട്ടുള്ള ആയത്തുകള്‍ ഭ്രൂണ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ആയിട്ടാണ് വിശദീകരിച്ചിട്ടുള്ളത്. പക്ഷെ അതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. ഇത് പ്രധാനമായും രണ്ടു കാരണങ്ങള്‍കൊണ്ടാണ്.

1. ഇത് പ്രപഞ്ചത്തിന്‍റെ അല്ലെങ്കില്‍ ജീവന്‍റെ സൃഷ്ടിയുടെ പശ്ചാത്തലത്തില്‍ ആണ് പറഞ്ഞിട്ടുള്ളത്.
2. മനുഷ്യനെ മണ്ണില്‍ നിന്ന് സൃഷ്ടിച്ചു എന്ന് പറഞ്ഞാണ് ഇവിടെ വിശദീകരണം തുടങ്ങുന്നത്. ഭ്രൂണ വളര്‍ച്ചയില്‍ ഇങ്ങനെ ഒരു ഘട്ടം ഇല്ല.

ഇനി ഓരോ വിഷയത്തെക്കുറിച്ചും വിശദമായി നോക്കാം. ഇത് ജീവോല്‍പത്തിയുടെ പശ്ചാത്തലം ആകാം എന്നുള്ള എന്‍റെ സംശയം ഇതിനു തുടര്‍ച്ചയായി വരുന്ന ആയത്തുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. അത് താഴെ നല്‍കുന്നു.

وَلَقَدْ خَلَقْنَا فَوْقَكُمْ سَبْعَ طَرَائِقَ وَمَا كُنَّا عَنِ الْخَلْقِ غَافِلِينَ﴿١٧﴾ وَأَنزَلْنَا مِنَ السَّمَاءِ مَاءً بِقَدَرٍ فَأَسْكَنَّاهُ فِي الْأَرْضِ ۖ وَإِنَّا عَلَىٰ ذَهَابٍ بِهِ لَقَادِرُونَ﴿١٨﴾ فَأَنشَأْنَا لَكُم بِهِ جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ لَّكُمْ فِيهَا فَوَاكِهُ كَثِيرَةٌ وَمِنْهَا تَأْكُلُونَ﴿١٩﴾
നിങ്ങള്‍ക്കു മീതെ നാം ഏഴു മാര്‍ഗങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. സൃഷ്ടികാര്യത്തില്‍ നാം ഒട്ടും അശ്രദ്ധനായിട്ടില്ല. ആകാശത്തുനിന്ന് നാം കണിശമായ കണക്കു പ്രകാരം ജലമിറക്കി. അതിനെ ഭൂമിയില്‍ പാര്‍പ്പിച്ചു. എങ്ങനെ വേണമെങ്കിലും അതിനെ പോക്കിക്കളയുവാന്‍ കഴിവുള്ളവനത്രെ നാം. പിന്നെ, ആ ജലം മുഖേന നിങ്ങള്‍ക്കായി ഈത്തപ്പഴത്തിന്റേയും മുന്തിരിയുടേയും തോട്ടങ്ങളുണ്ടാക്കി. ആ തോട്ടങ്ങളില്‍ രുചികരമായ ധാരാളം ഫലങ്ങളുണ്ട്. അതില്‍നിന്ന് നിങ്ങള്‍ ആഹാരം നേടുന്നു.(23;17-19)

ഇതില്‍ ആദ്യം ആകാശങ്ങളുടെ സൃഷ്ടിയെക്കുറിച്ച് പറയുന്നു. തുടര്‍ന്ന് പറയുന്ന കാര്യങ്ങള്‍ കാലവര്‍ഷം എന്നതിലുപരി ഭൂമിയിലേക്ക്‌ ആദ്യമായി ജലമെത്തിച്ചതിനെ കുറിച്ചാകാം എന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള സൂക്തങ്ങളെയാണ് “ആകാശത്തു വെള്ളം കെട്ടിനിര്‍ത്തിയതായി ഖുര്‍ആന്‍ പറയുന്നു” എന്ന ആരോപണത്തിനുവേണ്ടി യുക്തിവാദികള്‍ ഉപയോഗിക്കുന്നത്. മൌദൂദിയുടെ അഭിപ്രായം ഇവിടെ വായിക്കാം. ജലാംശമുള്ള ആകാശഗോളങ്ങള്‍ ഭൂമിയില്‍ പതിച്ചായിരിക്കാം ഭൂമിയില്‍ വെള്ളമുണ്ടായതെന്നു ശാസ്ത്രവും സംശയിക്കുന്നു. കൂടുതലറിയാന്‍ ഈ ലേഖനം വായിക്കുക. തുടര്‍ന്ന് ഭൂമിയില്‍ സസ്യജാലങ്ങളെ പരത്തിയതിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ഇത്തരത്തിലുള്ള സൃഷ്ടിയുടെ പശ്ചാത്തലത്തില്‍ വിശദീകരിക്കുന്നത് കാരണം ഇതിനു മുന്‍പുള്ള സൂക്തങ്ങള്‍ ഭ്രൂണ വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതിലും ഉപരിയായി മനുഷ്യരാശിയുടെ തന്നെ വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നാണു എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

രണ്ടാമതായി മനുഷ്യനെ മണ്ണില്‍നിന്ന് സൃഷ്ടിച്ചു എന്ന് പറയുമ്പോള്‍ അത് ഭ്രൂണ വളര്‍ച്ചയുടെ ഭാഗമല്ലല്ലോ. ഈ ആയത്തുകളുടെ പൂര്‍ണ്ണ രൂപം താഴെ ചേര്‍ക്കുന്നു.

وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ﴿١٢﴾ ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ﴿١٣﴾ ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ﴿١٤﴾ ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ﴿١٥﴾ ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ﴿١٦﴾
മനുഷ്യനെ നാം മണ്ണിന്റെ സത്തില്‍നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി പരിവര്‍ത്തിച്ചു. പിന്നീട് ആ രേതസ്കണത്തെ ഒട്ടുന്ന പിണ്ഡമാക്കി. അനന്തരം ആ പിണ്ഡത്തെ മാംസമാക്കി. പിന്നെ മാംസത്തെ അസ്ഥികളാക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുത്തു -അല്ലാഹു വളരെ അനുഗ്രഹമുടയവന്‍ തന്നെ. നിര്‍മാണകരിലേറ്റം നിപുണനായ നിര്‍മാണകന്‍- പിന്നെ, അതിനുശേഷം തീര്‍ച്ചയായും നിങ്ങള്‍ മരിക്കേണ്ടതുണ്ട്. അനന്തരം പുനരുത്ഥാന നാളില്‍ ഉറപ്പായും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും ചെയ്യും.(23:12-16)

ഇവിടെ മണ്ണില്‍നിന്ന് സൃഷ്ട്ടി തുടങ്ങി എന്നും പുനരുത്ഥാന നാളില്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും എന്നും പറയുമ്പോള്‍ അതും ഭ്രൂണ വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതിലും ഉപരിയായി മനുഷ്യരാശിയുടെ തന്നെ വളര്‍ച്ചയിലേക്ക് വിരല്‍ ചൂണ്ടുന്നു എന്നാണു എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മനുഷ്യ സൃഷ്ടി കളിമണ്ണില്‍നിന്നു തുടങ്ങി എന്നതിനെക്കുറിച്ച് ശാസ്ത്രം പറയുന്നത് എന്താണെന്നറിയാന്‍ Clay Theory യെ കുറിച്ചും Multiple Genesis നെ കുറിച്ചും വായിക്കുക. ഇവിടെ രേതസ്കണമെന്നു വിശേഷിപ്പിച്ചിട്ടുള്ള ദ്രാവകത്തെക്കുറിച്ച് ശാസ്ത്രം പറയുന്നത് എന്താണെന്നറിയാന്‍ “Soup” Theory യെക്കുറിച്ച് വായിക്കുക. ഇതിനെക്കുറിച്ചും മുകളിലെ ആയത്തുകള്‍ തുടര്‍ന്ന് പറയുന്ന കാര്യങ്ങളെക്കുറിച്ചും എന്‍റെ മറ്റൊരു ബ്ലോഗില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതാണ്.

ഒരു പക്ഷെ ഈ സൂക്തങ്ങള്‍ക്ക്‌ ഒന്നിലേറെ അര്‍ഥങ്ങള്‍ ഉണ്ടായെന്നും വരാം. അതായത് ഭ്രൂണ വളര്‍ച്ചയും മനുഷ്യരാശിയുടെ വളര്‍ച്ചയും ഒരുപോലെ സൂചിപ്പിക്കുന്ന ആയത്തുകള്‍. കാരണം ഖുര്‍ആനിന് inner and outer ആയിട്ടുള്ള അര്‍ഥങ്ങള്‍ ഉണ്ട്. ഇതില്‍ inner ആയിട്ടുള്ളവക്ക് ഏഴു dimensions വരെ ഉണ്ടെന്നു മുഹമ്മദ്‌ (PBUH) നബി പറഞ്ഞതായി ഹദീസ് വെളിപ്പെടുത്തുന്നു. (al-Fayd al-Kashani, al-safi fi tafsir al-Qur’an, PP.38-41; ‘Abbas al-Qummi, Safinat al-bihar, s.v. “Batn”). കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. മറ്റൊരു പണ്ഡിതന്‍ പറയുന്നത് ഓരോ ഖുര്‍ആന്‍ സൂക്തത്തിനും മനുഷ്യന് മനസ്സിലാകാന്‍ കഴിയുന്ന 60,000 അര്‍ഥങ്ങള്‍ ഉണ്ട്, അതിലും കൂടുതല്‍ എണ്ണം മനസ്സിലാകാന്‍ കഴിയാത്ത അര്‍ത്ഥങ്ങളും ഉണ്ട് എന്നാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.

Read the rest of this entry »

Advertisements

ഈ ബ്ലോഗ്‌ ജബ്ബാര്‍ മാഷിന്‍റെ അന്റാര്‍ടിക്കയിലെ നിസ്കാരം! ചന്ദ്രനിലെ നോമ്പ് !! എന്ന ബ്ലോഗിനുള്ള മറുപടിയാണ്. നല്‍കിയിട്ടുള്ള മറുപടിയുടെ പശ്ചാത്തലം പൂര്‍ണ്ണമായി അറിയുന്നതിന് മാഷിന്‍റെ ബ്ലോഗ്‌ കൂടി ചേര്‍ത്ത് വായിക്കണം എന്നപേക്ഷിക്കുന്നു.

ഇസ്ലാമിലെ ഫതുവകളെ കുറിച്ചുള്ള അറിവില്ലായ്മയാണ് മാഷിന്‍റെ ബ്ലോഗിലെ പ്രധാന പ്രശ്നം. മാഷിന്‍റെ ബ്ലോഗു എഴുതപ്പെടുന്നതിന്റെ രണ്ടു വര്‍ഷങ്ങള്‍ക് മുന്‍പുതന്നെ ഈ പ്രശ്നം ഇസ്ലാം ഫതുവയിലൂടെ പരിഹരിച്ചത് യുക്തിവാദികള്‍ അറിഞ്ഞില്ല എന്നതാണ് രസകരമായ സംഭവം. യഥാര്‍ത്ഥത്തില്‍ ഇതിനെ കാലാനുസൃതമാറ്റം എന്നതിലുപരി ഒരു പ്രശ്നമായിപ്പോലും കാണേണ്ടതില്ല.

ആദ്യമായി സ്പേസില്‍ വച്ച് നോമ്പ് അനുഷ്ടിക്കേണ്ടി വന്ന Sheikh Muszaphar Shukor ഇന് വേണ്ടിയാണ് ഈ ഫത്‌വ നിര്‍മ്മിച്ചത്‌. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.

മുസ്ലിങ്ങള്‍ക്ക്‌ Space ഇല്‍ എങ്ങനെ കഴിയാം എന്നതിനെക്കുറിച്ച് മലേഷ്യയിലെ National Fatwa Council 18 പേജുകള്‍ ഉള്ള ഒരു പുസ്തകം ആണ് പുറത്തിറക്കിയത്. “Guidelines for Performing Islamic Rites (Ibadah) at the International Space Station” എന്നാണ് അതിന്‍റെ തലക്കെട്ട്‌. കുറഞ്ഞ ഗുരുത്വാകര്‍ഷണബലമുള്ള സ്ഥലങ്ങളില്‍ വച്ച് പ്രാര്‍ത്ഥന എങ്ങനെ നിര്‍വ്വഹിക്കാം എന്നും ISS ഇല്‍ വച്ച് മക്ക എങ്ങനെ കണ്ടുപിടിക്കാം എന്നും പ്രാര്‍ത്ഥന സമയങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നും space ഇലെ നോമ്പുമായി ബന്ധപ്പെട്ട മറ്റു ബുദ്ധിമുട്ടുകളെക്കുറിച്ചും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ISS ഇല്‍ എല്ലാ 90 മിനിറ്റിലും ദിനരാത്രങ്ങള്‍ മാറിവരുന്നു എന്നത് കൊണ്ടാണ് ഇത്രയും വിശദമായ ഒരു പുസ്തകം തന്നെ പുറത്തിറക്കിയത്. ഇത് റഷ്യന്‍, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടും.

Malaysia’s Department of Islamic Development ഇലെ Anan C. Mohd പറയുന്നത് യാത്രയില്‍ നോമ്പ് നിര്‍ബന്ധമില്ല എന്നും അതുകൊണ്ട് Sheikh Muszaphar ഇന് വേണമെങ്കില്‍ നോമ്പ് അനുഷ്ടിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം എന്നുമാണ്. നോമ്പ് അനുഷ്ടിക്കുകയാണെങ്കില്‍ Baikonur ഇലെ സമയപ്രകാരം നോമ്പ് എടുക്കാം; Sheikh Muszaphar, space ഇലേക്ക് യാത്ര തുടങ്ങിയത് Baikonur ഇല്‍ നിന്നായിരുന്നു. Sheikh Muszaphar മറ്റു യാത്രക്കാരോടോപ്പോം space ഇല്‍ വച്ച് തന്നെ പെരുന്നാളും ആഘോഷിച്ചു. ഇതിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക.

ഈ സംഭവത്തെ കുറിച്ച് reuters നല്‍കിയ രണ്ടു ആര്‍ട്ടിക്കിളുകളും താഴെ വായിക്കാം.

1. First Malaysian in space to observe Ramadan later
2. Guidebook issued for Muslims in space

Read the rest of this entry »

ഈ ബ്ലോഗ്‌ ജബ്ബാര്‍ മാഷിന്‍റെ കുര്‍ആനില്‍ ശാസ്ത്ര സൂചനകളോ? എന്ന ബ്ലോഗിനുള്ള മറുപടിയാണ്. മാഷിന്‍റെ ബ്ലോഗ്‌ വളരെ വലുതായതിനാല്‍ അതിന്‍റെ പ്രധാന ഭാഗങ്ങള്‍ മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ. നല്‍കിയിട്ടുള്ള മറുപടികളുടെ പശ്ചാത്തലം പൂര്‍ണ്ണമായി അറിയുന്നതിന് മാഷിന്‍റെ ബ്ലോഗ്‌ കൂടി ചേര്‍ത്ത് വായിക്കണം എന്നപേക്ഷിക്കുന്നു.

ബിഗ് ബാങ് തിയറി കുര്‍ആനില്‍?

ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി.
:
ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ അവരുടെ ഗവേഷണങ്ങള്‍ തുടരുകയാണ്. പുതിയ കണ്ടു പിടുത്തങ്ങള്‍ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യഗവേഷണങ്ങളില്‍ കണ്ടെത്തിയ ഏതാനും ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.

ഇവിടെ ഏറ്റവും രസകരമായ കാര്യം Big Bang തിയറി ഖുര്‍ആനില്‍ എവിടെ പറയുന്നു എന്നോ എങ്ങനെ പറയുന്നു എന്നോ വിശദീകരിക്കാന്‍ മാഷ്‌ തയ്യാറാകുന്നില്ല എന്നതാണ്. മാഷിന്‍റെ വിമര്‍ശനം തലക്കെട്ടില്‍ മാത്രം ഒതുങ്ങി നില്‍കുന്നു. ഖുര്‍ആന്‍ Big Bang എങ്ങനെ വിശദീകരിക്കുന്നു എന്നറിയാന്‍ ഖുര്‍ആന്‍ 21 ആം അദ്ധ്യായം (Al-Anbiyâ) 30 ആം സൂക്തത്തിന്‍റെ വിവര്‍ത്തനം മാത്രം മതിയാകും; വ്യാഖ്യാനം വേണ്ട. മാഷ്‌ മനപ്പൂര്‍വം ഒഴിവാക്കിയ ആ ആയത്ത് ഇവിടെ ചേര്‍ക്കുന്നു.

أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ
(പ്രവാചക സന്ദേശം) അംഗീകരിക്കാന്‍ വിസമ്മതിച്ച ജനം ചിന്തിക്കുന്നില്ലേ? എന്തെന്നാല്‍ ഈ ആകാശ-ഭൂമികളൊക്കെയും പരസ്പരം ഒട്ടിച്ചേര്‍ന്നതായിരുന്നു. പിന്നീട് നാമവയെ വേര്‍പെടുത്തി. ജലത്തില്‍നിന്ന് സകല സജീവ വസ്തുക്കളെയും സൃഷ്ടിച്ചു.(21:30)

ഇനി ശാസ്ത്രം പറയുന്നത് എപ്രകാരമാണെന്നു നോക്കാം. ആകാശങ്ങളും ഭൂമിയും ഒട്ടിചേര്‍ന് കിടന്നിരുന്നെന്നു ശാസ്ത്രം പറയുന്നു. ഒരൊറ്റ പിണ്ഡത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അതൊരു വിസ്പോടനത്തോടെയായിരുന്നു. ഇതിനെയാണ് Big Bang എന്ന് പറയുന്നത്.

പ്രപഞ്ച പരിണാമത്തെ ശാസ്ത്രം മൂനായി തിരിച്ചിരിക്കുന്നു. “The very early universe”, “Early universe”, “Structure formation” എന്നിവയാണവ. ഇവയില്‍ ഓരോന്നിനെയും വീണ്ടും തരം തിരിച്ചിട്ടുണ്ട്. കോടാനകോടി galaxy കളും ഓരോ galaxy യിലും കോടാനകോടി നക്ഷത്രങ്ങളും ഉള്ള ഈ പ്രപഞ്ചത്തെ കുറിച്ച് മാഷ്‌ മാഷിന്‍റെ തന്നെ “പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!” എന്ന ബ്ലോഗില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പ്രപഞ്ചഉല്‍പ്പത്തി തുടങ്ങുന്ന സമയത്ത്, അതായത് Big Bang തുടങ്ങി 10^-43 സെകണ്ട്സ് കഴിയുമ്പോള്‍ (“Very early universe” ഇലെ “Planck epoch”) ഈ പ്രപഞ്ചത്തിന്‍റെ വലിപ്പം എത്രയായിരുന്നു എന്നറിയുമ്പോള്‍ ആണ് നാം അത്ഭുതപ്പെടുക. Plank Scale പ്രകാരം ആ സമയത്ത് പ്രപഞ്ചത്തിന്‍റെ വലിപ്പം വെറും 1.6 x 10^-35 മീറ്റര്‍ ആയിരുന്നു. വിശ്വസിക്കാന്‍ പ്രയാസമുള്ളവര്‍ക്ക് തെളിവുകള്‍ പരിശോധിക്കാം. ഒരു ഇലെക്ട്രോണ്‍ മൈക്രോസ്കോപില്‍ കൂടെ നോകിയാല്‍ പോലും കാണാന്‍ സാധിക്കാത്ത അത്രക്കും ചെറുതായിരുന്നു നമ്മുടെ പ്രപഞ്ചം. ഒരു hydrogen atom ത്തിന്‍റെ വലുപ്പം 2.5 x 10^-11 മീറ്റര്‍ ആണ്. അതായത് “Planck epoch” സമയത്തെ പ്രപഞ്ചം ഒരു hydrogen atom ത്തെ നാല് കോടി കോടി കോടി കോടി കോടി കോടി കോടി (4.096 x 10^-49) കഷ്ണങ്ങള്‍ ആക്കിയാല്‍ അതില്‍ ഒരു കഷ്ണത്തിന്‍റെ അത്രയേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ കോടാനകോടി galaxy കളും അതിലെ ഓരോ galaxy യിലെയും കോടാനകോടി നക്ഷത്രങ്ങളും ആ ഒരു കഷ്ണത്തിന്‍റെ അകത്താണ് ഉണ്ടായിരുന്നത്.

ഇതില്‍ നിന്നും ഈ പ്രപഞ്ചം മുഴുവന്‍ ഒരു സൂഷ്മ ബിന്ദുവില്‍നിന്നാണ് ഉണ്ടായത് എന്ന് മനസ്സിലാകാം. ആ സൂഷ്മ ബിന്ദു ശൂന്യതയില്‍നിന്നും അള്ളാഹു സൃഷ്ടിച്ചു. ആ ബിന്ദുവിനെയാണ് ഖുര്‍ആന്‍ ഒട്ടിച്ചേര്‍ന്ന ആകാശവും ഭൂമിയും ആയി വിശദീകരിക്കുന്നത്. ഇതാണ് Big Bang.

ഇതിനെ കുറിച്ചുള്ള മൌദൂദിയുടെ വിശദീകരണം ഇവിടെ വായിക്കുക.

Big Bang ഇനെ പറ്റി വിവിധ മതങ്ങള്‍ പറയുന്നത് ഇപ്രകാരം.

1. ബുദ്ദമതം
2. കൃസ്തീയ ജൂത മതങ്ങള്‍
3. ഹിന്ദുമതം
4. ഇസ്ലാം
5. താഓഇസ്റ്റ്
6. Western Spirituality view

ഇതില്‍ ഏറ്റവും വ്യക്തമായ വിശദീകരണം ഇസ്ലാമിന്‍റെതു തന്നെയാണ്. ഇസ്ലാം Big Bang ഇന് പുറമേ “Singularity”, “The Dynamic Universe”, “The Expanding Universe”, “Beginning of Time” എന്നിവ കൂടി വിശദീകരിക്കുന്നുണ്ട്.

Read the rest of this entry »

ഈ ബ്ലോഗ്‌ ജബ്ബാര്‍ മാഷിന്‍റെ പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍! എന്ന ബ്ലോഗിനുള്ള മറുപടിയാണ്. മാഷിന്‍റെ ബ്ലോഗ്‌ വളരെ വലുതായതിനാല്‍ അതിന്‍റെ പ്രധാന ഭാഗങ്ങള്‍ മാത്രമേ ഇവിടെ നല്‍കുന്നുള്ളൂ. നല്‍കിയിട്ടുള്ള മറുപടികളുടെ പശ്ചാത്തലം പൂര്‍ണ്ണമായി അറിയുന്നതിന് മാഷിന്‍റെ ബ്ലോഗ്‌ കൂടി ചേര്‍ത്ത് വായിക്കണം എന്നപേക്ഷിക്കുന്നു.

സൃഷ്ടിവാദികളായ മതവിശ്വാസികള്‍ ഭൌതികവാദികള്‍ക്കു നേരെ സാധാരണ തൊടുത്തു വിടാറുള്ള ഒരു പഴയ ചോദ്യമാണിത്.
:
പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന അയുക്തികമായ [തെളിവില്ലാത്ത] നിഗമനത്തില്‍നിന്നാണ്, ഇതെല്ലാം ആരുണ്ടാക്കി? എന്ന ചോദ്യം തന്നെ ഉടലെടുക്കുന്നത്. എന്നുമുണ്ടായിരുന്ന പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ അന്യേഷിക്കേണ്ട കാര്യമില്ലല്ലോ. പ്രപഞ്ചമില്ലാതെ കാലം പോലുമില്ല. പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ ചലനം മൂലമാണു കാലത്തെ നിര്‍ണയിക്കുന്നത്. ചലനാത്മകപ്രപഞ്ചത്തിലെ നാലാം മാനം(4th dimension) ആണ് കാലം (time). പ്രപഞ്ചമില്ലാത്ത കാലമെന്നാല്‍ അത് കാലമില്ലാത്ത കാലം എന്ന അയുക്തിക സങ്കല്‍പ്പത്തിലേക്കാണ് നയിക്കുക. ജനിക്കുക, ജീവിക്കുക, മരി‍ക്കുക എന്നത് മനുഷ്യന്‍റെ ജീവിതാനുഭവത്തിലെ ഘട്ടങ്ങളാകയാല്‍ സകലതും അപ്രകാരം തന്നെയായിരിക്കാം എന്നവന്‍ ഊഹിച്ചു. അത് മനുഷ്യന്‍റെ ബുദ്ധിപരമായ പരിമിതിയെയാണു കാണിക്കുന്നത്. ശുദ്ധമായ ശൂന്യത അഥവാ ഒന്നുമില്ലായ്മയുടെ അനന്തത എന്ന സങ്കല്‍പ്പം മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്തതാണെന്ന് മതഗ്രന്ഥങ്ങളിലെ സൃഷ്ടികഥനം തന്നെ തെളിയിക്കുന്നുണ്ട്.

പ്രപഞ്ചം ഇല്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നില്ല എന്നത് തീര്‍ത്തും അശാസ്ത്രീയമായ വാദമാണ്. പ്രപഞ്ചം ഉണ്ടായ പ്രതിഭാസത്തെ ശാസ്ത്രം Big Bang എന്ന് വിളിക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. പ്രപഞ്ചം ഒരു സാഹചര്യത്തില്‍ ഉണ്ടായിരുന്നില്ല എന്നും പിന്നീട് ഒരു ബിന്ദുവില്‍നിന്നു ഉണ്ടായി എന്നും തുടര്‍ന്നുള്ള മറുപടികളില്‍ വിശദീകരിക്കാം. അപ്പോള്‍ തീര്‍ച്ചയായും മതങ്ങള്‍ പറയുന്ന സൃഷ്ടി എന്ന പ്രതിഭാസം ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെ. കാരണം ഫിസിക്സ്സിലെ Conservation of energy പറയുന്നത് പദാര്‍ത്ഥമോ ഊര്‍ജ്ജമോ നിര്‍മിക്കാനോ നശിപ്പിക്കാനോ സാധിക്കില്ല എന്നാണു. ആല്‍ബെര്‍ട്ട് ഐന്‍സ്ടീന്‍റെ തിയറി ഓഫ് റിലേറ്റിവിറ്റി ഇത് ശരിവയ്ക്കുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. അപ്പോള്‍ അവിടെ ശാസ്ത്രത്തിനു അധീതമായി എന്തോ സംഭവിച്ചിട്ടുണ്ട്. അവിടെയാണ് ഒരു സൃഷ്ട്ടാവ് എന്ന ആശയം പ്രസക്തമാകുന്നത്.

ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്:

وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
“ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്‍റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]

:
ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.
:
“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്‍റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)
:
പ്രപഞ്ചമെങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരം കിട്ടായ്കയാല്‍ ഇരിക്കപ്പൊറുതി കിട്ടാതെ അലയുന്നവരാരും തന്നെ അല്ലാഹുവിന്റെ ഈ ഇരിപ്പിടവും , മഹാസമുദ്രവും അല്ലാഹു തന്നെയും എങ്ങിനെയുണ്ടായി എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കാറില്ല.
:
അത്തരം യുക്തിവാദങ്ങളുമായി വരുന്നവരുടെ കണ്ണിലേക്കു പൂഴി വാരിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രേ!

ഈ ആയത്തുകളുടെ യഥാര്‍ത്ഥ വ്യാക്യാനം എപ്രകാരമാണെന്ന് അധികമാര്‍കും ഉറപ്പില്ല. എന്നാല്‍ ശാസ്ത്രം പരിശോധിച്ചാല്‍ ഇതിനു സമാനമായ സംഭവങ്ങള്‍ ഉണ്ട്. ഇവിടെ അള്ളാഹുവിന്‍റെ സിംഹാസനം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് അള്ളാഹുവിന്‍റെ ആധിപത്യം (Authority) എന്നാണെന്നാണ് പല പണ്ഡിതരുടെയും അഭിപ്രായം. അതുപോലെ തന്നെ വെള്ളം എന്നതുകൊണ്ട്‌ നമ്മള്‍ ഉദ്ദേശിക്കുന്ന വെള്ളം ആകണമെന്നില്ല എന്നും ദ്രാവകാവസ്ഥ ആകാമെന്നും പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു.

അപ്പോള്‍ ആകാശ ഗോളങ്ങള്‍ സൃഷ്ടിക്കുന്നതിനു മുന്‍പുള്ള പ്രപഞ്ചത്തിന്‍റെ അവസ്ഥ എന്താണെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. പ്രപഞ്ച പരിണാമത്തെ ശാസ്ത്രം മൂനായി തിരിച്ചിരിക്കുന്നു. “The very early universe”, “Early universe”, “Structure formation” എന്നിവയാണവ. ഇവയില്‍ ഓരോന്നിനെയും വീണ്ടും തരം തിരിച്ചിട്ടുണ്ട്.

ഇതില്‍ “Early universe” എന്നത് Big Bang ഇന് ശേഷം 10^-12 സെകണ്ട്സ് മുതല്‍ 15 കോടി വര്‍ഷങ്ങള്‍ വരെ ഉള്ള കാലഘട്ടമാണ്. ഇതില്‍ “The very early universe” അവസാനിച്ചു “Early universe” ഇലേക് കടക്കുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ quark-gluon plasma എന്ന പദാര്‍ത്ഥത്താല്‍ നിറഞ്ഞിരുന്നു. ഈ പദാര്‍ത്ഥത്തിനു ദ്രാവകാവസ്ഥയാണ് (fluid) ഉണ്ടായിരുന്നത്. തെളിവുകള്‍ ഇവിടെ. എന്നാല്‍ ഈ quark-gluon plasma ഏതാനും മൈക്രോ സെകണ്ട്സ് മാത്രമേ നിലനിന്നൊള്ളൂ. അതിനുശേഷം “Early universe” അവസാനിക്കുന്നത് വരെ photon-baryon fluid എന്ന മറ്റൊരു ദ്രാവകാവസ്ഥയാണ് (fluid) ഉണ്ടായിരുന്നത്. കൂടുതലായി ഇവിടെ വായിക്കുക.

പ്രപഞ്ചം ഉണ്ടായപ്പോള്‍ തന്നെ നക്ഷത്രങ്ങളും galaxy കളും ഒക്കെ ആയിട്ടാണ് ഉണ്ടായത് എന്ന തെറ്റിദ്ധാരണയാണ് ഇത്തരം ആരോപണങ്ങളുടെ പ്രധാന കാരണം. എന്നാല്‍ “Early universe” കാലഘട്ടത്തില്‍ തന്നെ, Big Bang ഇന് 3,77,000 വര്‍ഷങ്ങള്‍ക് ശേഷമാണ് atom തന്നെ ഉണ്ടാകുന്നത്. ഇതിനു ശേഷമുള്ള “Structure formation” എന്ന കാലഘട്ടത്തില്‍, 15 കോടി മുതല്‍ 100 കോടി വര്‍ഷങ്ങള്‍ വരെ ഉള്ള കാലയളവിലാണ് നക്ഷത്രങ്ങളും galaxy കളും ഒക്കെ ഉണ്ടാകുന്നത്. സോളാര്‍ സിസ്റ്റം ഉണ്ടാകുന്നത് 800 കോടി വര്‍ഷങ്ങള്‍ക് ശേഷവും.

പ്രപഞ്ചം ഉണ്ടായതിനു ശേഷം, ആകാശ ഗോളങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പുള്ള കോടിക്കണക്കിനു വര്‍ഷങ്ങള്‍ പ്രപഞ്ചത്തില്‍ ദ്രാവകാവസ്ഥ (fluid) നിലനിന്നിരുന്നു. അള്ളാഹു വിവരിച്ച ദ്രാവകത്തിന്‍റെ മുകളിലുള്ള ആധിപത്യം ഈ പ്രപഞ്ച പരിണാമത്തോട് വളരെ അധികം സാദൃശ്യമുള്ളതാണ്. മൌദൂദിയും ഏതാണ്ട് ഈ രീതിയില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. മൌദൂദിയുടെ അഭിപ്രായങ്ങള്‍ ഇവിടെ വായിക്കാം.

Read the rest of this entry »